അഗ്രിഫെസ്റ്റിലെ അഴിമതി പുറത്ത് കൊണ്ടുവരണം: ഡി വൈ എഫ് ഐ
മാനന്തവാടി: കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 10 മുതല്‍ 17 വരെ മാനന്തവാടിയില്‍ നടത്തിയ നാഷണല്‍ അഗ്രിഫെസ്റ്റിലെ മുഴുവന്‍ അഴിമതിയും പുറത്ത്കോണ്ടുവരണമെന്ന് ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അവശ്യപ്പെട്ടു. ട്രൈബല്‍ ഫെസ്റ്റിനായാണ് യുവജനക്ഷേമ ബോര്‍ഡ് ഇരുപത് ലക്ഷം രൂപ അനുവദിച്ചത്. ഗോത്രകലാകലാകാരന്‍മാരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കേണ്ട ട്രൈബല്‍ ഫെസ്റ്റ് പേരിന് മാത്രം നടത്തി അഗ്രിഫെസ്റ്റിലൂടെ വന്‍ അഴിമതി നടത്തുകയാണുണ്ടെതെന്നും ഡി വൈ എഫ് ഐ ഭാരവാഹികള്‍ ആരോപിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡനറും ഡി സി സി ജനറല്‍സെക്രട്ടറിയുമായ എം ജി ബിജുവിന്‍റെ നേതൃത്വത്തിലാണ് വന്‍ അഴിമതി നടന്നത്. ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് നലകിയ ഇരുപത് ലക്ഷം രൂപയില്‍ പത്ത് ലക്ഷം രൂപ പരിപാടികള്‍ക്കായി ചിലവഴിച്ചതിന് രേഖയുണ്ട്. ബാക്കി പത്ത് ലക്ഷം രൂപ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ നിര്‍ദ്ദേശ പ്രകാരം എം ജി ബിജു കൈപ്പറ്റുകയായിരുന്നു. ഈ പണം എങ്ങനെ ചെലവഴിച്ചു എന്നും ഡിപ്പാര്‍ട്ട്മെന്‍റ് കൈകാര്യം ചെയ്യേണ്ട തുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എങ്ങനെ കൈകാര്യം ചെയ്തു എന്നും വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുവജന ക്ഷേമ ബോര്‍ഡ് അനുവദിച്ച തുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാങ്ങിയതില്‍ ദുരൂഹതയുണ്ട്. ഗോത്രകലാകാരന്‍മാരെ അണിനിരത്തി ആദിവാസി കാലാരൂപങ്ങളും അനുബന്ധ പരിപാടികളും നടത്തേണ്ട പരിപാടിക്ക് പകരം ഗാനമേള, നൃത്തസന്ധ്യ, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവ നടത്തി ട്രൈബല്‍ ഫെസ്റ്റ് നോട്ടിസില്‍ മാത്രം ഒതുക്കുകയാണ് ചെയ്തത്. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാനമേള ട്രൂപ്പിനാണ് പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതായി കാണിച്ചിരിക്കുന്നത്. 6.09 ലക്ഷം രൂപയാണ് ഗാനമേളയ്ക്കായി കണക്ക് നല്‍കിയിരിക്കുന്നത്. ഇത് പെരുപ്പിച്ച്കാണിച്ച കണക്കുകളാണെന്നും ഇത്തരത്തില്‍ അഗ്രിഫെസ്റ്റില്‍ വന്‍ അഴിമതിയാണ് നടന്നത്. ഇത് മുഴുവനായും പുറത്ത്കൊണ്ട് വരണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് അജിത്ത് വര്‍ഗീസ്, ട്രഷറര്‍ പി വി സിനു, പി എന്‍ സുനീഷ്, ജ്യോതിഷ്, സുജിത്ത് സി ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply