വയനാട് ആർ.ടി.ഒ. ഓഫീസിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കണമെന്ന് ബസുടമകൾ
കൽപറ്റ: വയനാട് ആർ.ടി.ഒ. ഓഫീസ് അഴിമതിയുടെയും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന്റെയും കേന്ദ്രമായി മാറിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ആർ.ടി.ഒ. ഇല്ലാതായിട്ട് ഒരു മാസത്തോളമായി. അതിനാൽ വാഹന ഉടമകളും പൊതുജനങ്ങളും കാര്യങ്ങൾ സാധിച്ചെടുക്കാൻ ബുദ്ധിമുട്ടുകയാണ്. ഉദ്യോഗസ്ഥരെ സമീപിച്ചാൽ ഉത്തരവാദപ്പെട്ടവർ ഒഴിഞ്ഞു മാറുകയാണ്. കഴിഞ്ഞ ദിവസം ഓഫീസിൽ ചെന്ന അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കുകയും അസഭ്യം പറയുകയും ചെയ്തു. ബസുടമകൾക്കെതിരെ പരാതി ലഭിക്കുമ്പോൾ അന്വേഷണം നടത്താതെ പിഴ ചുമത്തുന്ന രീതിയാണ് നിലനിൽക്കുന്നത്. ഏജന്റ് മാർ മുഖേന അല്ലാതെ സേവനങ്ങൾ ലഭിക്കില്ലന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
ഇതിനെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ, ഡെപ്യുട്ടി കമീഷണർ എന്നിവർക്ക് പരാതി നൽകിയട്ടുണ്ടന്ന് ജില്ലാ പ്രസിഡണ്ട് പി.കെ. ഹരിദാസ് ,ബീരാൻ കുട്ടി ഹാജി, എ.പി. കുര്യാക്കോസ് എന്നിവർ പറഞ്ഞു.






Leave a Reply