കെ.ടി മാനു മുസ്്‌ലിയാര്‍ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞുവെച്ച പണ്ഡിത പ്രതിഭ: ജിഫ്‌രി തങ്ങള്‍
കല്‍പ്പറ്റ: തന്റെ വിശ്വാസത്തിലും ആദര്‍ശത്തിലും അണുവിട വീഴ്ച വരുത്താതെ പൊതു ധാരകളില്‍ എങ്ങനെ ഇടപെടണമെന്ന് കാണിച്ചുതന്ന മഹാനായിരുന്നു കെ.ടി മാനു മുസ്്ലിയാരെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമുദായത്തിനായി തന്റെ ജീവിതം ഒഴിഞ്ഞുവെക്കുകയും മത വിദ്യാഭ്യാസ മേഖയില്‍ നിസ്തുല സംഭാവന അര്‍പ്പിച്ച് നല്‍കുകയും ചെയ്തവരായിരുന്നു അദ്ദേഹമെന്ന് തങ്ങള്‍ കൂട്ടിചേര്‍ത്തു. സമസ്ത ജില്ലാ കാര്യാലയത്തില്‍ കെ.ടി മാനു മുസ്്‌ലിയാര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. വി മൂസക്കോയ മുസ്്്‌ലിയാര്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് പൂനൂര്‍, എം മുഹമ്മദ് ബശീര്‍, എം ഹസന്‍ മുസ്്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി സംസാരിച്ചു. ഹാരിസ് ബാഖവി സ്വാഗതവും അബൂബക്കര്‍ റഹ്്മാനി നന്ദിയും പറഞ്ഞു.
Leave a Reply