സമസ്തയുടെ പ്രവര്‍ത്തന ലക്ഷ്യം ദീനിന്റെ ദഅ്‌വത്ത്: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കല്‍പ്പറ്റ: ഒമ്പതു പതിറ്റാണ്ടുകളിലേറെയായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ വിശുദ്ധിയുടെയും നിസ്വാര്‍ഥ സേവനങ്ങളുടെയും മകുടോദാഹരണമാണന്നും നൂറാം വാര്‍ഷികത്തോടെ സമസ്തയുടെ പ്രവര്‍ത്തന വ്യാപ്തി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും അയല്‍ രാജ്യങ്ങളിലും എത്തുന്ന രീതിയില്‍ വളരെ ശാസ്ത്രീയമായ നിലയിലാണ് സംവിധാനിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യം, സംഘടനാ ശാക്തീകരണം, മഹല്ല് ശാക്തീകരണം, സാഹിത്യ പ്രചാരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച കൈത്താങ്ങ് പദ്ധതി വന്‍ വിജയമാക്കാന്‍ ഉലമാക്കളും ഉമറാക്കളും രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. കൈത്താങ്ങ് പദ്ധതിയുടെ പ്രചാരണാര്‍ഥം കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ നടത്തിയ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മുശാവറാ അംഗം വി മൂസക്കോയ മുസ്്‌ലിയാര്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എം ഹസന്‍ മുസ്്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, പോള ഇബ്‌റാഹീം ദാരിമി, ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്‌റാഹീം ഫൈസി വാളാട്, എം മുഹമ്മദജ് ബഷീര്‍, എ അഷ്‌റഫ് ഫൈസി സംസാരിച്ചു. ജില്ലാ കോഡിനേറ്റര്‍ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ അബൂബക്കര്‍ റഹ്്മാനി നന്ദിയും പറഞ്ഞു
Leave a Reply