May 1, 2026

കളിയും കാര്യവും ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കര്‍ലാട് അഡ ്വഞ്ചര്‍
കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കളിയും കാര്യവും ക്യാമ്പ് സംഘടിപ്പി ക്കുന്നു.ഏപ്രില്‍
11 മുതല്‍ 35 ദിവസം നീുനില്‍ക്കുന്ന താണ് ക്യാമ്പ്. അഞ്ചാം ക്ലാസ്
മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കളരി, യോഗ, അമ്പെയ്ത്ത്,
കര കൗശലം, മണ്‍പാത്ര നിര്‍മ്മാണം, കൃഷി, പൂന്തോട്ട നിര്‍മ്മാണം, സാഹിത്യം, സംഗീതം,
പ്രകൃതി സംരക്ഷണം, പ്രഥമ ശുശ്രൂഷ, നാട്ടുവൈദ്യം തുടങ്ങിയവയാണ് വിഷയങ്ങള്‍.
രാവിലെ 10 മുതല്‍ നാല് വരെ യാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60
പേര്‍ക്കാണ് പ്രവേശനം. സിവില്‍ സ്റ്റേഷനിലെ ഡി.ടി. പി. സി. ഓഫീസിലും കര്‍ലാട്
അഡ ്വഞ്ചര്‍ ക്യാമ്പിലും രജിസ്റ്റര്‍ ചെയ്യാം. ക്യാമ്പില്‍ പങ്കെടുക്കുന്ന വര്‍ 2210 രൂപ
ഫീസായി നല്‍കണം. ഏപ്രില്‍ 11ന് രാവിലെ 10ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ക്യാമ്പ്
ഉദ്ഘാടനം ചെയ്യും. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷത
വഹിക്കും. രജിസ്‌ട്രേഷന്‍ ഏപ്രില്‍ 4ന് തുട ങ്ങും. ഫോണ്‍ 04936 202134, 9387295184.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *