April 29, 2024

മിച്ചഭൂമി വിവാദം കോട്ടത്തറയില്‍ വ്യാഴാഴ്ച്ച ഹര്‍ത്താല്‍

0
കമ്പളക്കാട്:  കുറുമ്പാലകോട്ട മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ വിവാദം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച്ച 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോട്ടത്തറ പഞ്ചായത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശത്തെ പുറം പോക്ക് ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയിരിക്കുകയാണ്. ആദിവാസികള്‍ അടക്കമുള്ള നിരവധി ഭൂരഹിതര്‍ ഉള്ള കോട്ടത്തറ പഞ്ചായത്തില്‍ ഇത്തരം പുറം പോക്ക് ഭൂമിക്ക് അളന്ന് തിട്ടപ്പെടുത്തി അര്‍ഹരായവര്‍ക്ക് നല്‍കണം. ജില്ലയിലെ തന്നെ ടൂറിസം സാധ്യതയുള്ള നിരവധി ഐതീഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞു നില്‍ക്കുന്ന കുറുമ്പാലക്കോട്ടയില്‍ ദിനം പ്രതി നൂറു കണക്കിന്  സഞ്ചാരികള്‍ എത്താറുണ്ട്. ഇവിടുത്തെ ടൂറിസം സാധ്യത മുന്‍കൂട്ടി കണ്ട് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഭൂമാഫിയയുമായി ചേര്‍ന്നു വന്‍ അഴിമതിയാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ കോട്ടത്തറ പഞ്ചായത്ത് ഭരണ സമിതിക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് പഞ്ചായത്ത്  ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി, കണ്‍വീനര്‍ സി.സി തങ്കച്ചന്‍, പി. അസ്സു, സി.കെ .ഇബ്രാഹിം, ഗഫൂര്‍ വെണ്ണിയോട് സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *