സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെ ചൊല്ലി സിപിഎം-ബിജെപി സംഘര്‍ഷത്തിൽ നാലു പേര്‍ക്ക് പരിക്ക്
പുല്‍പ്പള്ളി: സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റിനെ ചൊല്ലി പുല്‍പ്പള്ളിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. പുല്‍പള്ളി ടൗണിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും യുവമോര്‍ച്ച പ്രവര്‍ത്തകരായ രണ്ടുപേരെ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. യുവമോര്‍ച്ച പുല്‍പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എസ് അജേഷ് (21), യുവമോര്‍ച്ച പ്രവര്‍ത്തകനായ ചെറ്റപ്പാലം സ്വദേശി അമ്പാടി അമല്‍ (22), എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍ (19), റോബിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിെന്റയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ടൗണില്‍ വെവെറെ പ്രകടനം നടത്തി. ഹോട്ടലില്‍ വെച്ച് എസ്.എഫ്. ഐ. പ്രവര്‍ത്തകരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം. പ്രവര്‍ത്തകരും ചെറ്റപ്പാലത്തുവെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ അകാരണമായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകായിരുന്നുവെന്ന് ബി.ജെ.പി. പ്രവര്‍ത്തകരും ആരോപിച്ചു. സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് ഇരു വിഭാഗം നേതാക്കളുമായി മാനന്തവാടി ഡിവൈഎസ്പി കെ ഡി ദേവസ്യയുടെ നേതൃത്വത്തില്‍ പോലിസ് ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പുല്‍പ്പള്ളി സിഐ റജീന ജോസ്, എസ്‌ഐ ടി പി മാത്യു സിപിഎമ്മിനെ പ്രതിനിധീകരിച്ച് അനില്‍ സി കുമാര്‍, ടി എസ് ജനാര്‍ദ്ദനന്‍ ബിജെപിയെ പ്രതിനിധീകരിച്ച് ഷാജി ദാസ്, വിജേഷ് പങ്കെടുത്തു.




Leave a Reply