August 10, 2026

കേരളത്തിൽ ഡിഡിയു ജികെവൈ പദ്ധതി സെന്ററുകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് സ്വപ്ന നേട്ടം

0
02-1-1
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;text-decoration-style:initial;text-decoration-color:initial;background-color:rgb(255,255,255);float:none;display:inline”>കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്ത്തമായി  കേരളത്തിൽ നടപ്പിലാക്കിവരുന്ന ദീൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ സെന്ററുകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി. യുവാക്കൾക്ക് വിവിധ മേഖലകളിൽ സാങ്കേതിക പരിശീലനം നൽകി അവർക്ക് തൊഴിൽ നേടിക്കൊടുക്കുന്ന പദ്ധതിയാണ് ദീൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന  അഥവാ ഡിഡിയു ജികെവൈ. കേരളത്തിൽ 62 വികസന  ഏജൻസികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, നടത്തിപ്പിലെ ഗുണമേന്മ, തൊഴിൽ നൽകുന്നതിൽ സജീവത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത്  എത്തിയത്. നിലവിൽ ഫുഡ് പ്രോസസ്സിംഗ്, ഫാഷൻ ഡിസൈനിങ്, സുവിങ് മെഷീൻ ഓപ്പറേറ്റർ, ബി. പി. ഒ. എന്നീ സാങ്കേതിക പരിശീലങ്ങളാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്നുവരുന്നത്. സാങ്കേതിക പരിശീലനത്തിന് പുറമെ കമ്പ്യൂട്ടർ പഠനം, ഇംഗ്ലീഷ് ഭാക്ഷയിൽ അടിസ്ഥാന പ്രാവിണ്യം, സോഫ്റ്റ് സ്‌കിൽസ് എന്നിവയും പഠിപ്പിക്കുന്നതാണ്.  പൂർണമായും  സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് യൂണിഫോം, പഠന ഉപകരണങ്ങൾ തുടങ്ങിയവ സൗജന്യമായി നൽകുന്നതോടൊപ്പം ഒരു ദിവസം 125 രൂപ എന്ന നിരക്കിൽ യാത്ര ചിലവും നൽകിവരുന്നു. 18 മുതൽ 35 വരെ പ്രായമുള്ള SSLC വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു ഈ പരിശീലങ്ങളിൽ പങ്കെടുക്കാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡിഡിയു ജികെവൈ പദ്ധതിക്ക് റെവ. ഫാദർ പോൾ കൂട്ടാല, റെവ.ഫാദർ ബിജോ കറുകപ്പള്ളിൽ, റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, ജോസ്.പി.എ, റോബിൻ ജോസഫ്, ചാക്കോ. എൻ. ജെ, തോമസ്.പി.ഡി, ഫ്രാൻസിസ് പള്ളിക്കമാലിൽ, അനഘ, ഏയ്ഞ്ചൽ, ഹരിപ്രിയ, കാൽവിൻ, ബിജു.കെ.ജെ, ജാൻസി, ടെസ്‌ന, ശ്രുതി, അഖിൽ, ജോമേഷ് എന്നിവർ നേതൃത്വം നൽകുന്നു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *