May 2, 2024

ഏകത പരിഷത് സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ സാമുവേല്‍ വയനാട് ജില്ലയിലെ വിവധ പരിപാടികളില്‍ പങ്കെടുക്കും

0
ഏകത പരിഷത് – കേരളം സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ സാമുവേല്‍ വയനാട് ജില്ലയിലെ വിവധ പരിപാടികളില്‍ പങ്കെടുക്കും. ഇന്നലെ
വൈകുന്നേരം   ജില്ലയിലെത്തിയ അദ്ദേഹം ചെന്നലോട് ഔര്‍ ഹോമിലെത്തി.  രാവിലെ 8.30 ന്   ചെന്നലോട് ഔര്‍ ഹോം ഏകത പരിഷത് – കേരളത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിനായി ധാരണ പത്രം ഒപ്പ് വെക്കുന്നു. തുടർന്ന്
 ചെന്നലോട് ഔര്‍ ഹോം കൂട്ടുകാരുമായി മുഖാമുഖം.
 ചെന്നലോട് ആദിവാസി ഊരിലെ കുട്ടികള്‍ക്ക് ഏകത പരിഷത് – കേരളം സംസ്ഥാന കമ്മറ്റിയും വയനാട് ജില്ലാ കമ്മറ്റിയും സംയുക്തമായി പാദരക്ഷകള്‍ സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുക്കും..
ഏകത പരിഷത് – കേരളം വയനാട് ജില്ല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉത്ഘാടനവും നടക്കുമെന്ന് ഏകതാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് 
ബാബു വാളവയല്‍, ജില്ലാ സെക്രട്ടറി 
വിനോദ് ഗോപാലന്‍ എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *