വാഹന നികുതി കുടിശ്ശിക : ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശ്ശിക
വരുത്തിയിട്ടുള്ള വാഹനങ്ങളുടെ കുടിശ്ശിക നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ ജൂണ്‍ 30 വരെ അടയ്ക്കാമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍
അറിയിച്ചു. ആര്‍.സി. ഇല്ലാതെ വണ്ടി വിറ്റ് ഇപ്പോള്‍ ആരുടെ കൈവശമാണെന്നറിയാതെ
നികുതി കുടിശ്ശിക നേരിടുന്നവരും, ആര്‍.ടി.ഓഫീസില്‍ അറിയിക്കാതെ വണ്ടി പൊളിച്ചു
പോയിട്ടുള്ളവരും, വണ്ടി വിറ്റ വിവരം ഓഫീസില്‍ അറിയിക്കാതെ ജപ്തി നോട്ടീസ്
കിട്ടിയവര്‍ക്കും, ജി ഫോം അപേക്ഷ നല്‍കാതെ നികുതി കുടിശ്ശിക നേരിടുന്നവര്‍ക്കും
ഈ അവസരം ഉപയോഗപ്പെടുത്താം. ജൂണ്‍ 30നകം കുടിശ്ശിക അടച്ച്
തീര്‍ക്കാത്തവര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കും. കുടിശ്ശിക ഉള്ളവര്‍ 100 രൂപ
മുദ്രപത്രവുമായി ഉച്ചയ്ക്ക് മുമ്പ് നേരിട്ട് ആര്‍.ടി.ഓഫീസുകളില്‍ എത്തണം.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ടാക്‌സ് ഓണ്‍ലൈനായി അതത് ജോയിന്റ്
ആര്‍.ടി.ഓഫീസുകളില്‍ സ്വീകരിക്കും. ബസ്സ് (സ്റ്റേജ് ക്യാരേജ്) വാഹനത്തിന്റെ
ഓണ്‍ലൈന്‍ ടാക്‌സ് കല്‍പ്പറ്റ വയനാട് ആര്‍.ടി.ഓഫീസില്‍ kl12@keralamvd.gov.in
മാത്രമെ സ്വീകരിക്കുകയുള്ളു. ഓണ്‍ലൈന്‍ സേവനദാതാക്കളും അക്ഷയ കേന്ദ്രങ്ങളും
ബസ്സിന്റെ ടാക്‌സ് വയനാട് ആര്‍.ടി.ഓഫീസിലേക്ക് അയക്കണം.




Leave a Reply