October 3, 2026

മന്ത്രിസഭാ വാര്‍ഷികം അവലോകന യോഗം ചേര്‍ന്നു

0
manthrisabha-varshikam-sangadaka-samithi-yogathil-mla-c-k-Saseendran-samsarikunu-1
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍
നടത്തുന്ന വിവിധ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി.കെ.ശശീന്ദ്രന്‍
എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ
കളക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ടി.ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സനിത ജഗദീഷ്, എ.ഡി.എം.
കെ.എം.രാജു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല
ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനം ചെയ്യാന്‍ പൂര്‍ത്തിയായ പദ്ധതികള്‍,
പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, സാംസ്‌കാരിക
പരിപാടികള്‍, സെമിനാറുകള്‍ എന്നിവയെ കുറിച്ച് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ
പ്രവര്‍ത്തന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന മികച്ച സ്റ്റാളിന് സമ്മാനം നല്‍കുവാനും യോഗം
തീരുമാനിച്ചു. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *