May 7, 2024

വ്യാജ ഹർത്താൽ സർക്കാർ നടപടിയെടുക്കണം-കെ എച്ച് ആർ എ

0

കൽപറ്റ:സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുകയും ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ  ആവശ്യപ്പെട്ടു. ഹർത്താൽ ആഹ്വാനം ആര് ചെയ്തു എന്നു പോലും അറിയാതെ ഒരു കൂട്ടം ആളുകൾ ബലമായി വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുമ്പോൾ ക്രമസമാധാന പാലനം നടത്തേണ്ട പോലീസ് പലയിടത്തും നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. ഹോട്ടൽ അടപ്പിച്ചതു മൂലം ഹോട്ടലുടമകൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വാഹനങ്ങൾ തടയുകയും വ്യാപാര സ്ഥാപനനങ്ങൾ അടപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാൻ, സെക്രട്ടറി അബ്ദുൾ ഗഫൂർ മാനന്തവാടി എന്നിവർ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *