കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ചു
കൽപ്പറ്റ: ജില്ലയിൽ ചില ടൗണുകളിൽ ഫെയ്സ് ബുക്ക്, വാട്ട്സപ്പ് കൂട്ടായ്മകളുടെ ലേബലിൽ ചില സമൂഹ വിധ്വംസക പ്രവർത്തകർ സംഘം ചേർന്ന് തുറന്ന കടകൾ ഭീഷണിപ്പെടുത്തി ബലമായി അടപ്പിച്ച നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.രാജ്യത്ത് എന്തിനും ഏതിനും പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ലാ പൗരൻമ്മാർക്കും അവകാശമുണ്ട്. അനിഷ്ട സംഭവങ്ങളിൽ സഹതപിക്കലും ഐക്യദാർഢ്യം പ്രകടിപ്പിക്കലും സർവ്വസാധാരണമാണ്. എന്നാൽ കുറച്ചു പേർ മാത്രം ചിന്തിക്കും പോലെ എല്ലാവരും ചിന്തിച്ച് പെരുമാറണമെന്ന് ശഠിക്കുന്നത് പോക്കിരിത്തരവും മറ്റുള്ളവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.ഇത് അംഗീകരിക്കുവാൻ കഴിയില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു വിദേശ സമൂഹമാധ്യമത്തിന്റെ പേരിൽ സംഘം ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചവർക്ക് എതിരെ സംഘടന കേസ്സ് കൊടുക്കും.കട അടപ്പിച്ചതിന്റെ പേരിൽ വ്യാപാരികൾക്ക് വന്ന നഷ്ടം കട കൂട്ടം ചേർന്ന് നിർബന്ധിച്ച് അടപ്പിച്ചവരിൽ നിന്ന് ഈടാക്കും വരെ നിയമ നടപടികളുമായി വ്യാപാരികൾ മുന്നോട്ട് പോകും. വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക് എന്നൊക്കെ പറഞ്ഞ് മറഞ്ഞിരിക്കാതെ സമൂഹ മധ്യത്തിൽ തന്റേടത്തോടെ പ്രത്യക്ഷപ്പെടാനുള്ള ആർജ്ജവം ഇക്കൂട്ടർ കാണിക്കണം.ജില്ലയിൽ എല്ലായിടത്തും സർക്കാർ ഓഫീസുകൾ, ഓട്ടോ ടാക്സി, പ്രൈവറ്റ് ബസ്സുകൾ, കെ എസ് ആർ ടി സി തുടങ്ങിയവയും വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമ്പോൾ ചില ടൗണുകളിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംഘം ചേർന്ന് സാമൂഹ്യ വിരുദ്ധ പ്രർത്തനങ്ങൾക്ക് നേതൃത്വo നൽകുന്ന സംലങ്ങളെ നിയന്ത്രിക്കാൻ പോലീസും ജില്ലാ ഭരണകൂടവും കർശന നടപടി സ്വീകരിക്കണo. ചില വിധ്വo നിഴലായി ഈ സംഘം സമീപ ഭാവിയിൽ ഇവിടത്തെ ക്രമസമാധാനം തകർക്കുന്ന കൂട്ടമായി തീരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു.ഒ.വി.വർഗ്ഗീസ്, ഇ.ഹൈദ്രു, നൗഷാദ്കാക്കവയൽ, അബ്ദുൾ ഖാദർ, അഷറഫ് കൊട്ടാരം, ജോജിൻ ടി ജോയി, കമ്പക്ക അബ്ദുള്ള ഹാജി എന്നിവർ പ്രസംഗിച്ചു.




Leave a Reply