May 1, 2026

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ മാനേജ്‌മെന്റ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഡി.പി. 
ഓഫീസ്, ട്രൈബല്‍,ഡെവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ താല്‍കാലികമായി നിയമിക്കുന്നു.ജില്ലയില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക്
അപേക്ഷിക്കാം. ബിരുദമുള്ളവര്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് 
ലഭിക്കും. ഒഴിവുകള്‍ 36.അപേക്ഷകര്‍ 2018 ജനുവരി 1 ന് 18 വയസ് 
പൂര്‍ത്തിയായവരും 35 വയസ്
കവിയാത്തവരും ആയിരിക്കണം. വാര്‍ഷിക വരുമാനം 
40,000 രൂപയില്‍ കവിയരുത്.
വൈത്തിരി താലൂക്കിലുള്ളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി. 
ഓഫീസുലും, മാനന്തവാടി താലൂക്കിലുള്ളവര്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും, സുല്‍ത്താന്‍
ബത്തേരി താലൂക്കിലുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ 
ഡവലപ്‌മെന്റ്
ഓഫീസിലും അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കുന്നവര്‍ക്ക് 
പ്രതിമാസം പതിനായിരം രൂപ ഓണറേറിയം നല്‍കും.എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും
നിയമനം. അപേക്ഷാ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. 
ഓഫീസിലും മാനന്തവാടി,
സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് 
ഓഫീസുകളിലും അതത് ട്രൈബല്‍
എക്സ്റ്റന്‍ഷന്‍ ഓഫീസികളിലും ലഭിക്കും. അപേക്ഷ വയസ്, 
ജാതി, വരുമാനം,
വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന 
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍
സഹിതം ഏപ്രില്‍ 25ന് വൈകീട്ട് 5നകം ബന്ധപ്പെട്ട 
ഓഫീസുകളില്‍ ലഭിക്കണം.
ഫോണ്‍ കല്‍പ്പറ്റ 04936 202232, മാനന്തവാടി 04935 
240210, ബത്തേരി 04936 221074.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *