മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രിക്ക് വേണ്ടി വീണ്ടും പുനരാവിഷ്‌കരിക്കുന്നു.: യു.ഡി.എഫ് ചടങ്ങുകൾ ബഹിഷ്കരിക്കും
മാനന്തവാടി: മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രിക്ക് വേണ്ടി വീണ്ടും പുനരാവിഷ്‌കരിക്കുന്നു. ജില്ലാ ആസ്പത്രി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കും നല്ലൂര്‍നാട് കേന്‍സര്‍ ആശുപത്രയിയലെ റേഡിയോ തെറാപ്പി ചികിത്സാ സംവിധാനവുമാണ് ആറിന് മാനന്തവാടിയിലെത്തുന്ന ആരോഗ്യ മന്ത്രി കെ കെ ഷൈലജ വീണ്ടും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. 2016 ല്‍ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ജില്ലാ ആസ്പത്രിയില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്നത്തെ പട്ടികവര്‍ഗ്ഗ് വകുപ്പ് മന്ത്രിയും സ്ഥലം എം എല്‍ എ യുമായ പികെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തത്. മുന്‍ സര്‍ക്കാര്‍ ഭരണ കാലത്ത് പികെ ജയലക്ഷ്മി മുന്‍കൈയ്യെടുത്താണ് ജില്ലാ ആശുപത്രിക്കായി നബാര്‍ഡ് മുഖേന 45 കോടി രൂപയടെ ഫണ്ടിന് എഎസ്സും ടി എസ്സും ലഭ്യമാക്കിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ശിലാസ്ഥാപന ചടങ്ങും നടത്തുകയുണ്ടായി. എന്നാല്‍ പിന്നീട് കെട്ടിട നിര്‍മാണം പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാത്തതിനാല്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ ചൊല്ലി ഇടതുമുന്നണിയും സ്ഥലം എംഎല്‍എയും ഏതാനും മാസം മുമ്പ് ജില്ലാ പഞ്ചായത്തിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വരികയും ജില്ലാ പഞ്ചായത്ത് സ്ഥലം എംഎല്‍ എ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാലാണ് നിര്‍മാണ തടചസ്സമെന്നും തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ഇരുവിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പുതിയ കെട്ടിടനിര്‍മാണത്തിന് സാഹചര്യമൊരുങ്ങിയതോടെയാണ് വീണ്ടും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത്.
2009 ല്‍ ബി ആര്‍ ജി എഫ് പദ്ധതിയിലുള്‍പ്പെടുത്തി 4.04 കോടി രൂപാ ചിലവില്‍ തുടങ്ങിയ നല്ലൂര്‍നാട് കേന്‍സര്‍ സെന്ററിലുള്ള ടെലികൊബാള്‍ട്ട് റേഡിയോ തെറാപ്പിയുണിറ്റ് പ്രവര്‍ത്തനം കഴിഞ്ഞ മാസം 13 ന് സ്ഥലം എംഎല്‍എ ഒ.ആര്‍ കേളുവാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പ്രസിഡന്റുമാരെല്ലാം പങ്കെടുത്ത ചടങ്ങും കേമമായി തന്നെയാണ് നടത്തിയത്. എന്നാല്‍ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രിക്കായി വീണ്ടും രണ്ട് ഉദ്ഘാടന ചടങ്ങുകള്‍ ആറിന് സംഘടിപ്പിക്കുയാണ്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിക്കുന്ന പതിനായിരക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.





Leave a Reply