ഡിജിറ്റൽ സാക്ഷരതക്ക് സാമൂഹ്യ വികസന പ്രസ്ഥാനങ്ങൾ നേതൃത്വം നൽക്കണമെന്ന് മാർ ജോസ് പൊരുന്നേടം.
ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതക്ക് സാമൂഹ്യ വികസന പ്രസ്ഥാനങ്ങൾ നേതൃത്വം നൽക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു., ഇന്ന് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഓൺലൈൻ സാമ്പത്തിക ഇടപാടുകളുൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ സാധിക്കുന്നവരും അല്ലാത്തവരുമായ വ്യക്തികൾ തമ്മിലുള്ള സാങ്കേതികമായ അന്തരമാണെന്നും മാർ ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്..
സാധാരണക്കാരായ വ്യക്തികളെ ഓൺലൈൻ പെയ്‌മെന്റ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഉൾപ്പെടെയുള്ള സാമൂഹ്യ വികസന പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്നും കാർഷിക മേഖലയിൽ അഗ്രോഫോണിക്‌സ് ഫാർമിംഗ്, അക്വാ ഫോണിക്‌സ് ഫാർമിംഗ്, ഏരിയൽ ഫാർമിംഗ് തുടങ്ങിയവ പരിചയപെടുത്തണമെന്നും, കർഷകരുടെ ഉല്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് മൊബൈൽ റൂറൽ മാർട്ടുകൾ ആരംഭിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി റെവ. ഫാ. ബിജോ കറുകപ്പള്ളിൽ വാർഷിക റിപ്പോർട്ട്, കണക്ക്, ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്നിവ അവതരിപ്പിച്ചു. മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ. പോൾ കൂട്ടാല, ബയോവിൻ ഡയറക്ടർ . ഫാ. ജോൺ ചൂരപ്പുഴയിൽ, അസ്സോസിയേറ്റ് ഡയറക്ടർ . ഫാ. ജിനോജ് പാലത്തടത്തിൽ, സെബാസ്റ്യൻ പാലംപറമ്പിൽ, കെ.എം.ദേവസ്യ മാസ്റ്റർ, ബാലൻ പുതൂർ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ സംസാരിച്ചു.






Leave a Reply