August 11, 2026

വനംവകുപ്പ് ഉധ്യോഗസ്ഥരുടെ ജനദ്രോഹ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം – ജനാധിപത്യ കേരളാകോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ വനംവകുപ്പ് ഉധ്യോഗസ്ഥര്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് എതിരേയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കമ്മിറ്റികള്‍ എടുക്കുന്ന ജനാധിപത്യ പരമായ തീരുമാനങ്ങള്‍ക്ക് എതിരേയും തുടരുന്ന ജനദ്രോഹ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗം ആവശ്യപെട്ടു.
കുറുവാ ദ്വീപില്‍ വനംവകുപ്പ് സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഒ. ആര്‍. കേളു എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒത്തു തീര്‍പ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 1000 ദിവസങ്ങള്‍ പിന്നിടുന്ന കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമര സഹായസമിതിയുടെ ജനകീയ മാര്‍ച്ചിനും നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മക്കും യോഗം പിന്തുണ അറിയിച്ചു. കുറുവ ഡി.എം.സി.യുടെ തീരുമാനം നടപ്പിലാക്കാത്ത വനംവകുപ്പ് ഉധ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാന്‍ അനാസ്ഥ കാട്ടുന്ന അധികൃതരുടെ നടപടി ജനാധിപത്യ ഭരണ ക്രമത്തിന് ഭൂഷണമല്ലെന്ന്‍ യോഗം ആരോപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി അധ്യക്ഷത വഹിച്ചു, ജോസഫ് പൂതക്കുഴി, എം.പി. പീറ്റര്‍, ജോസഫ് കെ.എം., അഗസ്റ്റിന്‍ സി.ജെ., വില്‍സണ്‍ മൂലക്കാട്ട്, കെ.എം. അബ്രാഹം, വില്‍സണ്‍ നെടുംകൊമ്പില്‍, ജോര്‍ജ് വാതുപറമ്പില്‍, വി.എസ് ചാക്കോ, വില്‍സണ്‍ മൂലേക്കാട്ട്, എബി പൂക്കൊമ്പില്‍, ജോയ് തോമസ്‌, പി.ജെ സെബാസ്റ്റ്യന്‍, ജോയി പി.ജെ, സുനില്‍ അഗസ്റ്റിന്‍, ബിജു എ.എം., തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *