August 10, 2026

സൗജന്യ സിവിൽ സർവ്വീസ് ബേസ് ക്യാമ്പ് നാളെ കൽപ്പറ്റയിൽ

0
IMG_20180601_121628
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡൽഹി ചാണക്യ ഐ.എ.എസ്. അക്കാദമിയുടെയും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ കൽപ്പറ്റ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സിവിൽ സർവ്വീസ് ബേസ് ക്യാമ്പ് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

        പ്ലസ് ടു ,ഡിഗ്രി പാസ്സായവർക്ക്  ക്യാമ്പിൽ പങ്കെടുക്കാം. കേരളത്തിൽ സിവിൽ സർവ്വീസിൽ തൽപരരായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി സിവിൽ സർവ്വീസ് നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ സിവിൽ സർവ്വീസ് ബേസ് ക്യാമ്പ് നടത്തുന്നതെന്ന്  ഡൽഹി ചാണക്യ ഐ.എ.എസ്. അക്കാദമിയിലെ മാർക്കറ്റിംഗ് ഹെഡ് സൈമൺ തരകൻ പറഞ്ഞു. 
        2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ  ആദ്യ പത്തിലെ അഞ്ച് റാങ്കുകളും ആദ്യ ഇരുപതിലെ പതിനൊന്ന് റാങ്കുകളും ആദ്യ 100-ലെ 42 റാങ്കുകളും  ചാണക്യയിലെ വിദ്യാർത്ഥികൾ നേടിയെന്നും ഇദ്ദേഹം പറഞ്ഞു.
         റിട്ടയർഡ് ഐ.എ.എസ്. , ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം. ഡിഗ്രി പഠനത്തോടൊപ്പം പരിശീലനത്തിനും അവസരമൊരുക്കുന്നുണ്ട്. 1993-ൽ ഡൽഹി ആസ്ഥാനമായി ആരംഭിച്ച ചാണക്യ ഐ.എ.എസ്. അക്കാദമിക്ക് ബാംഗ്ളൂരിലും  കേരളത്തിൽ കോട്ടയത്തും കൊച്ചിയിലും കേന്ദ്രങ്ങൾ ഉണ്ട്. റീജിയണൽ മാനേജർ അനീർ മുഹമ്മദ്, ഹണിമോൾ ബേബി, ബ്ലെനി ജോണി, രാഖി രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *