July 14, 2026

ജില്ലാ സഹകരണ ബാങ്കിനു മുന്നില്‍ സഹകാരികളുടെ കൂട്ടധര്‍ണ തിങ്കളാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ നടപടികള്‍ക്കെതിരേ തിരുവനന്തപുരം ജില്ലയിലെ സഹകാരികള്‍ ജില്ലാ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തും.
4-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ബാങ്കിനു മുന്നില്‍ എത്തിച്ചേരുമ്പോള്‍ അവിടെ നടക്കുന്ന വമ്പിച്ച ധര്‍ണ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ധര്‍ണയെ അഭിസംബോധന ചെയ്തു കൊണ്ട് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപിള്ള, സര്‍വ്വശ്രീ തമ്പാനൂര്‍ രവി, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ശരത്ചന്ദ്ര പ്രസാദ് ഋഃങഘഅ, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുന്നു. 
ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ ഡെപ്പോസിറ്റ് നയം തിരുത്തുക, സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തലാക്കുക, തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടക്കുന്ന ധര്‍ണ പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍ ഇ.ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *