April 30, 2024

ജീവിതവീഥിയെ അന്വർത്ഥമാക്കി സിസ്റ്റർ ലൂസി എഫ്.സി.സി യുടെ കവിതാ സമാഹാരം: “സ്നേഹ വഴിയിൽ ” പ്രകാശനം ചെയ്തു.

0
Fb Img 1528038740703
ഐറിൻ ബുക്സിന്റെ ബാനറിൽ, ദ്വാരക സേക്രഡ് ഹാർട്   ഹയർ സെക്കണ്ടറി സ്കൂളിലെ  അധ്യാപികയായ, സിസ്റ്റർ :ലൂസി കളപ്പുര എഫ്.സി.സി എഴുതിയ *സ്നേഹമഴയിൽ* എന്ന കവിതാ സമാഹാരത്തിന്റെ ഔപചാരികമായ പ്രകാശനം മാനന്തവാടി പ്രസ് ക്ലബ്ബിൽ വെച്ച്, മാധ്യമ പ്രവർത്തകരുടെയും സഹൃദയരുടെയും സാന്നിധ്യത്തിൽ ,
സാംസ്കാരിക പ്രവർത്തകയും റേഡിയോ മാറ്റൊലിയിലെ സുഭാഷിത പ്രഭാഷകയുമായ, പി.ജെ.കാതറിൻ ടീച്ചർക്ക് കൈമാറിക്കൊണ്ട്  യുവകവി ജിത്തു തമ്പുരാൻ  നിർവ്വഹിച്ചു …
ഒരു വൈദിക കവി സ്നേഹത്തിന്റെ കണ്ണിലൂടെ ലോകത്തെയും ജീവജാലങ്ങളെയും നോക്കിക്കാണുന്ന അഭൂതപൂർവ്വമായ ഒരു ഇതിവൃത്ത ഘടനയാണ് ഈ പുസ്തകത്തിന്റേത് … വൃത്ത നിബദ്ധതയെ പിന്തുടരാത്ത എഴുത്താണ് …. ശിശുസഹജമായ നിഷ്കളങ്കതയാണ് ഓരോ കവിതയുടെയും വിഷയ സമീപനത്തെ വ്യത്യസ്തമാക്കുന്നത് എന്ന് ജിത്തു തമ്പുരാൻ പറഞ്ഞു….ദൈവസ്നേഹം, പ്രപഞ്ച സ്നേഹം, പ്രകൃതി എന്നിവ തുളുമ്പാതെ നിറഞ്ഞു പരിലസിക്കുന്ന ഒരു കാവ്യോദ്യാനം ഈ പുസ്തകത്തിൽ വസന്തമാവുന്നു … സ്റ്റാൻഡേർഡ് ഗ്ലോസി പേപ്പറിലുള്ള മൾട്ടികളർ അച്ചടി പുസ്തകത്തിന്റെ പേജുകളുടെ ഗുണനിലവാരം  കൂട്ടുന്നുണ്ട് … കോഴിക്കോട് സോഫിയാ ബുക്സ് ആണ് വിതരണം… സമ്പർക്ക നമ്പർ : 9995 574 308 …
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *