October 3, 2026

കാരുണ്യ സ്പർശവുമായി വീണ്ടും കുവൈറ്റ് വയനാട് അസോസിയേഷൻ :101 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍

0
IMG-20180607-WA0082
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 101 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. 10ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് വിതരണം നടക്കുക. 
     സംഘടനയുടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വിദ്യാകിരണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി. അസോസിയേഷന്റെ നേതൃത്വത്തില്‍ ബത്തേരി എംഇഎസ് ആശുപത്രിയുമായി സഹകരിച്ച് നിര്‍ധനരായ രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എംഎല്‍എ മുഖപ്രഭാഷണം നടത്തും. ഉപഹാര സമര്‍പ്പണം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ. മിനി കിറ്റുകളുടെ വിതരണം നിര്‍വഹിക്കും.
    കുവൈറ്റ് വയനാട് അസോസിയേഷനില്‍ കുടുംബങ്ങളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേഷന്‍ വയനാട് കണ്‍വീനര്‍ റോയ് മാത്യു, പി.എം. സിദ്ധീഖ്, ഷാജു വന്ദന എന്നിവര്‍ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *