October 3, 2026

വൈ.എം.സി.എ.സൗജന്യരോഗ നിർണ്ണയ ക്യാമ്പ് ഒമ്പതിന് മാനന്തവാടിയിൽ

0
IMG-20180607-WA0192
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വൈ.എം.സി.എ മാനന്തവാടി യൂണിറ്റിന്റെ റൂബി ജൂബിലിയുടെ ഭാഗമായി  നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടനുബന്ധിച്ച് മേപ്പാടി വിംസ് മെഡിക്കൽ കോളേജുമായി സഹകരിച്ച് 9 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 2 മണി വരെ മാനന്തവാടി സെന്റ് പീറ്റേഴ്സ് ചർച്ച് കോബൗണ്ടിൽ ഉള്ള സെന്റ് തോമസ് കോളേജിൽ വെച്ച് സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. 
      വിംസ് മെഡിക്കൽ കോളേജിലെ  മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.ജനറൽ വിഭാഗത്തിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് ചികിത്സയും ശസ്ത്രക്രിയയും മരുന്നുകളും രോഗികൾക്ക് വിംസിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണന്ന് സംഘാടകർ പറഞ്ഞു.
     പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ചാക്കോച്ചൻ വട്ടമറ്റം,പാപ്പച്ചൻ മുസപ്പള്ളി,വിൽഫ്രെഡ് മുതിരക്കാലായിൽ ജോർജ് നമ്പുടാകം,ചാക്കോ കരിന്തോളിൽ, തരകൻ ടി, എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *