September 2, 2026

ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ജനറല്‍ നഴ്‌സിംഗ്
…………………………
ആരോഗ്യ വകുപ്പിന്റെ 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.  സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. പ്രായം 2018 ഡിസംബര്‍ 31 ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല.  പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷ ഫീസ് 250 രൂപ (എസ്ടി/എസ്.സി. 75 രൂപ) അപേക്ഷ അതത് ജില്ലയിലെ നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ജൂലൈ 21 വരെ നല്‍കാം. വെബ്‌സൈറ്റ് www.dhskerala.gov.in 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *