September 1, 2026

പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും  എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി. പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച   പട്ടികവര്‍ഗ്ഗ   വിദ്യാര്‍ത്ഥികളില്‍  നിന്നും   പ്രോത്സാഹന അവാര്‍ഡിന്   അപേക്ഷ   ക്ഷണിച്ചു.  പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി കോഴ്‌സ്, ലഭിച്ച മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ   അപേക്ഷയോടൊപ്പം    ജാതി  സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ ജൂലൈ 31നകം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ ലഭിക്കണം.  ഫോണ്‍ 04936 202232
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *