September 1, 2026

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പോളിടെക്‌നിക്, ഡിഗ്രി, പിജി, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ 2018-19 അധ്യയന വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കല്‍പ്പറ്റ നഗരസഭ, കല്‍പ്പറ്റ ബ്ലോക്കിലെ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ റഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. അപേക്ഷകര്‍ ബന്ധപ്പെട്ട നഗരസഭ, ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം.  അപേക്ഷ, ജാതി, വരുമാനം, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 30നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04936 208099.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *