April 28, 2026

ഒ.ബി.സി. വിഭാഗത്തിനുള്ള വായ്പാ പദ്ധതികള്‍ – വരുമാന പരിധി ഉയര്‍ത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000 രൂപയില്‍ നിന്നും 3,00,000 രൂപയായി ഉയര്‍ത്തി.  ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 6 മുതല്‍ 7 ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പയും, 3.50 മുതല്‍ 4 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും ലഭിക്കും. 75 ശതമാനം എങ്കിലും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കുന്നതാണ്.  പ്രവാസികള്‍ക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രൊഫഷണലുകള്‍ക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ 6 മുതല്‍ 7 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കും.  ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.  വായ്പാ അപേക്ഷാ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കും.  വിവരങ്ങള്‍  www.ksbcdc.com സൈറ്റില്‍ ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *