August 31, 2026

രാജ്യസഭ തിരഞ്ഞെടുപ്പിൽ ഐ. സി. ബാലകൃഷ്ണൻ എം.എൽ എ വോട്ട് ചെയ്യരുതെന്ന് യൂത്ത് കോൺഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ
                                ബത്തേരി: കേരളത്തിൽ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്സ് നേതാവ് ജോസ്, കെ. മാണിക്ക് അനുകൂലമായി വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും സുൽത്താൻ ബത്തേരിനിയോജകമണ്ഡലം എം.എൽ.എയുമായ ഐ.സി ബാലകൃഷ്ണൻ വോട്ട് ചെയ്യരുതെന്ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം  യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ മുൻസിപ്പാലിറ്റിതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ നേതാവ് ടി.എൽ സാബു ഇടതുപക്ഷത്തിന്റെ പിന്തുണയോട് കൂടി ബത്തേരി മുൻസിപ്പിൽ ചെയർമാനായിരിക്കുന്ന സാഹചര്യത്തിൽ സ്ഥലം എം.എൽ. എ കൂടെയായ ഡി.സി. സി പ്രസിഡന്റ് വോട്ടെടുപ്പിൽനിന്ന് വിട്ട് നിൽക്കണമെന്നാണ് ജില്ലയിലെ ഭൂരിപക്ഷകോൺഗ്രസ്സ് പ്രവർത്തകരുടെയും വികാരം. സംസ്ഥാന കോൺഗ്രസ്സ് നേതൃത്വത്തെയും യു.ഡി.എഫ് നേതൃത്വത്തെയും ബത്തേരിയിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെട്ടുത്തണമെന്നും. യു.ഡി.എഫ്കാരനായി മത്സരിച്ച് വിജയിച്ച ടി.എൽ സാബു. ചെയർമാൻ പദവി രാജിവെച്ച് തിരിച്ച് യു.ഡി. എഫിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രമേ എം. എൽ എ വോട്ട് ചെയ്യാവൂ എന്നതാണ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നിലപാട് . ഈ വിഷയത്തിൽ ജില്ലാ യു. ഡി. എഫ് നേതൃത്വതം നിലപാട് സ്വീകരികണമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *