ചെറുപുഷ്പ മിഷൻ ലീഗ് “നീർത്തുള്ളി” ഹരിത കൗൺസിൽ നടത്തി.
ഹരിത കൗൺസിലും പ്രവർത്തനവർഷോദ്ഘാടനവും
മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത പ്രവർത്തന വർഷോദ്ഘാടനവും 'നീർത്തുള്ളി' ഹരിത കൗൺസിലും നടത്തി.മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.ഫാ.അബ്രാഹം നെല്ലിക്കൽ പ്രവർത്തന വർഷത്തിന്റെയും, കൗൺസിലിന്റെയും ഉദ്ഘാടനം നിർവഹിച്ചു.ഒയിസ്ക വയനാട് ചാപ്റ്റർ പ്രസിഡണ്ട് വിനയകുമാർ അഴീപ്പുറത്ത് "ജലസംരക്ഷണം ജീവ സംരക്ഷണം " എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.'ഹരിതം' വിഷരഹിത പച്ചക്കറി വ്യാപന പദ്ധതിയുടെ ഉദ്ഘാടനം ഫാ.ജോബി മുക്കാട്ടുകാവുങ്കൽ നിർവഹിച്ചു.ഫാ.തോമസ് കാട്ടുതുരുത്തിയിൽ സ്കോളർഷിപ്പ് വിതരണം നടത്തി.രൂപത പ്രസിഡന്റ് ഷാജി ചന്ദനപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ട്ർ ഫാ.ഷിജു ഐക്കരക്കാനായിൽ, ബിനുമാങ്കൂട്ടം, സി.ലിസ അലക്സ്, ബിനീഷ് തുമ്പിയാങ്കുഴി, സിസ്റ്റർ പ്രശാന്തി എം.എസ്.എം.ഐ.,ടോം പൂവക്കുന്നേൽ, അഞ്ജു മൂഴിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply