വീണ്ടും ദുരന്തവാർത്ത: ചീരാൽ കുടുക്കിയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.
ബത്തേരി: ചീരാൽ കുടുക്കിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു .കേരള കർണാടക അതിർത്തി പ്രദേശമായ ബിദർക്കാട് തോട്ടത്തിൽ ഫിറോസിന്റെ മുഹമ്മദ് ഷാഹിൽ (8) ,കരിക്കൽ ഷിഹാബിന്റെ മകൾ സന ഫാത്തിമ (7) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.ബന്ധുക്കളായ ഇരുവരും കുടുക്കിയിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണാണ് അപകടം.





Leave a Reply