October 5, 2026

രോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഞായറാഴ്ച

0
IMG_20180613_121431
By ന്യൂസ് വയനാട് ബ്യൂറോ
നിർദ്ധന രോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
 യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഒാവർസീസ് ഇന്ത്യൻ 
കോൺഗ്രസ്സ് കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ വയനാട് ജില്ലയിലെ നിർധനരായ
 രോഗികൾക്ക് വീൽച്ചെയർ, വാട്ടർബെഡ്, എയർ ബെഡ്, ഓക്സിജൻ കിറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങി 
ഒരു ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. നേരത്തെ അപേക്ഷ ക്ഷണിച്ചാണ് അർഹരായവരെ തിരഞ്ഞെടുത്തതെന്ന് ഇവർ പറഞ്ഞു. ഞായറാഴ്ച രാവിലെ
10 മണിക്ക് ഡി.സി.സി. ഓഫീസിൽ വെച്ച്  ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കൽപ്പറ്റ നിയോജക
മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് എ. ഐ. സി. സി മെമ്പറും മുൻ മന്ത്രിയുമായ . പി. കെ ജയലക്ഷ്മി
ഉപഹാരം നൽകും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ കെ. ഇ. വിനയൻ, അഡ്വ. രാജേഷ് കുമാർ
തുടങ്ങി കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും നേതാക്കൾ പങ്കെടുക്കും.
 യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിപ്രസിഡണ്ട് പി പി റനീഷ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് കുവൈറ്റ്  വയനാട് ജില്ലാ കമ്മിറ്റി  പ്രസിഡണ്ട് അക്ബർ,
 യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി  വൈസ് പ്രസിഡണ്ട് മുഹമ്മദ് അജ്മൽ , യൂത്ത്  
    കോൺഗ്രസ്സ് കൽപ്പറ്റ  നിയോജക മണ്ഡലം   സെക്രട്ടറിമാരായ  രോഹിത് ,  
എബിൻ മുട്ടപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *