May 6, 2024

ലൈക്കിന്റെയും കമന്റിന്റെയും മനഃശാസ്ത്രം: യുവ സൈക്കോളജിസ്റ്റ് ജുനൈദ് കൈപ്പാണിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

0
Fb Img 1528884809800
#ലൈക്കിന്റെയും #കമെന്റിന്റെയും #മനഃശാസ്ത്രം.
കഴിഞ്ഞ ദിവസം
ആലപ്പുഴക്കാരൻ അനീഷ്:
"ജുനൈദേ, നീ M.Sc.സൈക്കോളജിയൊക്കെ കഴിഞ്ഞ വലിയ പുള്ളിയല്ലേ!! FBയിൽ ഞാനിടുന്ന പോസ്റ്റിനൊന്നും  പ്രതീക്ഷിച്ച ലൈക്കോ കമന്റോ കിട്ടുന്നില്ല.
അതിന്റെ പിന്നിലെന്തായിരിക്കും? വെറുതെയൊന്നു അറിയാനാണ്!"
പരിഹാസരൂപേണെയുള്ള സുഹൃത്തിന്റെ ചോദ്യം ഗൗരവംപൂർവ്വം ഉൾക്കൊണ്ടു.
ഫേസ്ബുക്കിൽ നിങ്ങളുടെ ഫോട്ടോസുകൾക്കോ പോസ്റ്റുകൾക്കോ ലൈക്കോ കമന്റോ തരാത്തവരോട് നിങ്ങൾക്ക് വിരോധം തോന്നിയിട്ടുണ്ടോ ? 
എങ്കിൽ അത് വേണ്ട. 
ഫേസ്ബുക് ഉപയോക്താക്കളെ നമുക്ക് ചില ഗ്രൂപ്പുകളായി തിരിക്കാം.
ചിലർ ഒരു കൗതുകത്തിനായി ഫേസ്ബുക്കിൽ ജോയിൻ ചെയ്യും. 
പിന്നീട് ആ ഐഡി ചിലപ്പോൾ ഓപ്പൺ ചെയ്യുക പോലുമില്ല.
സാങ്കേതിക പരിജ്ഞാന കുറവോ താല്പര്യമില്ലായ്മയോ ആകാം… അങ്ങനെയുളളവർ നിങ്ങളുടെ 
ഫ്രണ്ട്സിന്റെ എണ്ണം തികക്കാൻ മാത്രം ഉപകരിക്കും. 
അവരെ നമുക്ക് വെറുതെ വിടാം.
ചിലർ ഫേസ്ബുക്കിൽ എപ്പോഴും കണ്ണും നട്ടിരി ക്കുന്നുണ്ടാകും 
പക്ഷെ ആരുടേയും പോസ്റ്റുകൾക്ക് ലൈക്കടിക്കാനോ കമന്റിടിക്കാനോ അവർ ക്ക് താൽപ്പര്യമുണ്ടാവില്ല. 
അവർ നിങ്ങളുടെ പോസ്റ്റുകളും ഫോട്ടോസും കാണുന്നുണ്ടാവും.
വിലയിരുത്തുന്നുണ്ടാകാം ആസ്വദിക്കുന്നുമുണ്ടാകാം. 
അവർക്ക് രണ്ട് മനസ്സാണ് 
ചിലർ പോസ്റ്റുകൾ രസത്തിലെടുക്കും 
മറ്റു ചിലർ വെറുപ്പോടെയും നോക്കും.. അവരെ അത്ര കാര്യമാക്കണ്ട.
ചിലർ ഫേസ്ബുക്കിൽ ഇടയ്ക്ക് വരും ഇടയ്ക്ക് അപ്രത്യക്ഷരാവും. അങ്ങനെയുളളവർ ചിലപ്പോൾ 
നിങ്ങളുടെ പോസ്റ്റുകൾക്ക് എല്ലായ്പോഴും ലൈക്കടിക്കണമെന്നില്ല. 
പക്ഷെ കണ്ണിൽ പെട്ടാൽ അവർ ലൈക്കടിക്കുന്നുമുണ്ടാവും. 
ഇവർ പൊതുവെ നിരുപദ്രവകാരികളാണ്.
ചിലർ നിങ്ങളുടെ മറ്റു ഫ്രണ്ട്സുകൾക്ക് ലൈക്കു കയും നിങ്ങളേത് പോസ്റ്റിട്ടാലും മൈന്റ് ചെയ്യാത
അതിന് മനപ്പൂർവ്വം കമന്റ് ചെയ്യാതിരിക്കുകയും ചെയ്യും..
അവരെ സൂക്ഷിക്കുക..പ്രത്യേകിച്ചൊരു കാരണമില്ലാതെ നിങ്ങളെ ഇഷ്ടപെടാത്തവരാണവർ..
അതിനുപിന്നിൽ നിങ്ങളോടുളള കടുത്ത അസൂയയായിരിക്കാം ചിലപ്പോൾ. അല്ലെങ്കിൽ അകാരണമായ ദേഷ്യമോ ശത്രുതയോ ആയിരിക്കാം..
ഇത്തരക്കാരാണ് നിങ്ങൾക്കൊരു 
നെഗറ്റീവ് സംഭവിക്കുമ്പോൾ 
രഹസ്യമായോ പരസ്യമായോ പൊങ്കാല ക്യാമ്പയിൻ നടത്തുന്നവർ. 
അവരോട് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം നിങ്ങൾ പോസ്റ്റുകളുമായി മുന്നോട്ട് പോകുക എന്നത് തന്നെയാണ്. കാരണം അവർ നിങ്ങളുടെ ഒരു പോസ്റ്റും വിടാതെ വായിക്കും.. 
ഒരിക്കലും ഫ്രണ്ട്ലിസ്റ്റീന്ന് പോകുകയുമില്ല..
അത് കണ്ട് അവര് ഞെരിപിരികൊളളട്ടെ.
ചിലർ അവരുടെ പോസ്റ്റുകൾക്ക് നിങ്ങൾ ലൈക്ക് അടിക്കുന്നുണ്ടോന്ന് നോക്കിയിരിക്കും.. 
എങ്കിൽ മാത്രമേ നിങ്ങൾക്ക് അവർ ലൈക്ക് തരുകയുളളൂ.. 
അവരെ കുറ്റം പറയാൻ പറ്റില്ല..
ഇതൊരു കൊടുക്കൽ വാങ്ങലായി കരുതുന്നവർക്ക് അതൊരു വലിയ കാര്യമാണ്.
ചിലർ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടാവും. നിങ്ങളുടെ ഓരോ പോസ്റ്റും അവർ കാര്യമായി തന്നെ വീക്ഷിക്കുന്നുണ്ടാവും.. ഒന്നിനും കമന്റോ ലൈക്കോ അവർ ചിലപ്പോ ചെയ്തിട്ടുണ്ടാവില്ല.. 
പക്ഷെ അവർക്ക് നിങ്ങളോട് ഒരു പ്രത്യേക സ്നേഹമുണ്ടാകും തുറന്ന്പറയാൻ പറ്റാത്തൊരിഷ്ടം. 
അങ്ങനെയുളളവർ നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിലുണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്.
പ്രൊഫൈൽ പിക്ച്ചറിൽ സ്വന്തം ഫോട്ടോ വെക്കാത്തവർ അന്തർമുഖരും വിഷാദ രോഗികളുമായിരിക്കാം.
ഒരുപക്ഷെ അവർ ഫേക്ക് ഐഡി കരുമാവാം.
അതേപോലെ പ്രൊഫൈൽ ഫോട്ടോ നെറ്റിക്ക് മീതെ ക്രോപ്‌ചെയ്യുന്നവർ കഷണ്ടികേറി ഡിപ്രെഷൻ അനുഭവിക്കുന്നവരുമാവാൻ സാധ്യതയുണ്ട്.
നല്ലൊരു ശതമാനം ഫ്രണ്ട്സും ഒളിഞ്ഞു നോട്ടക്കാരായിരിക്കും.
അവർ ഒളിഞ്ഞു നോക്കുന്നത് പിടിക്കപെടാതിരിക്കാൻ
ലൈക്,കമന്റ്,ഷെയർ 
എന്നീ ഭാഗങ്ങൾ തൊടാതിരിക്കാൻ 
അതീവ ജാഗ്രത പുലർത്തും.
ഫേസ്ബുക്കിന്റെ മനഃശാസ്ത്രം 
വലിയൊരു ലോകമാണ്.
പഠനവും ചർച്ചകളും തുടർന്നുകൊണ്ടരിക്കുന്നു.
ഞാൻ മനസ്സിലാക്കുന്നു ഈ കുറിപ്പിന് ധാരാളം വായനക്കാരുണ്ടാകും 
പക്ഷെ ലൈകും കമെന്റും ഷെയറും താരതമ്യേനെ കുറവായിരിക്കും
കാരണം മേല്പറഞ്ഞ ഏതോ ഒരു കാറ്റകറിയിൽ നിങ്ങളും ഉൾപെടുന്നുണ്ടാവാം..
( ജുനൈദ് കൈപ്പാണിയുടെ ഫേസ് ബുക്ക് പേജിൽ നിന്നെടുത്തത്) 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *