September 2, 2026

മഴക്കെടുതി: ആംബുലൻസ് അടക്കമുള്ള സേവനങ്ങളായി അമ്പലവയൽ ജനമൈത്രി പോലീസ്’

0
IMG-20180614-WA0095
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ ജനമൈത്രി പോലീസ്  ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ മഴക്കാല അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടന്ന് രക്ഷിക്കുന്നതിന് രംഗത്ത്. അമ്പലവയലിലെ ക്ലബ്ബ് ഇന്ത്യൻസുമായി  സഹകരിച്ച് 24 മണിക്കൂർ ആംബുലൻസ് സൗകര്യം, മരം വീണാൽ മുറിച്ചു മാറ്റുന്നതിന് ഉള്ള ഉപകരണങ്ങൾ, മണ്ണിടിച്ചിൽ ഉണ്ടായാൽ പെട്ടന്ന് എത്തുന്നതിനു സൂപ്പർസ്റ്റാർ ഏർത്തും മൂവേഴ്‌സുമായി സഹകരിച്ച് ജെസിബി എന്നിവ തയ്യാറാക്കിയിട്ടുണ്ട്.  കൂടാതെ കോളനി സന്ദർശനം നടത്താനും സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കുട ബാഗ് എന്നിവ നൽകി പ്രോത്സാഹനം കൊടുക്കാനും കമ്മിറ്റി തീരുമാനിച്ചതായി എസ്.ഐ. അബ്ബാസലി , എ.എസ്.ഐ. രാജു  എന്നിവർ അറിയിച്ചു. ആംബുലൻസ് സേവനത്തിന് 8593947100 എന്ന നമ്പറിൽ ബന്ധപ്പെടണം'
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *