April 30, 2024

വയനാട്ടിൽ 380 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ .

0
കാലവര്‍ഷം ശക്തമായതോടെ   വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി  15 കേന്ദ്രങ്ങളിലായാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. അത്യാവശ്യ സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍  അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടറും രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരുമടങ്ങുന്ന സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്. ക്യാമ്പുകളിലെല്ലാം  മെഡിക്കല്‍ സഹായമുള്‍പ്പെടെയുള്ള സൗകര്യങ്ങളും യുദ്ധക്കാലാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം കനത്ത മഴ അവസാനിച്ച് 24 മണിക്കൂര്‍ കഴിയുന്നത് വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
380 ഓളം കുടുംബങ്ങളില്‍ നിന്നുമായി 1030 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. കുപ്പാടിത്തറയില്‍ നാലു കുടുംബങ്ങളെ ബന്ധുവീട്ടിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയില്‍ വെള്ളക്കെട്ട്  രൂക്ഷമാകുന്ന സാഹചരത്തില്‍  ബീച്ചിനഹള്ളി  അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍  ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ സന്ദേശം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തു കൊണ്ടിരിക്കുന്നത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയും ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സേനകള്‍ക്ക് പുറമെ റവന്യു, ആരോഗ്യവകുപ്പ്  അധികൃതര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *