August 10, 2026

പനി ബാധിച്ച യുവാവ് പെട്ടെന്ന് മരിച്ചു: രക്തം പരിശോധനക്കയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

0
IMG_20180615_192948
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് പെട്ടെന്ന് മരിച്ചു. പയ്യംമ്പള്ളി തൊണ്ണാമാക്കൽ കുഞ്ഞപ്പന്റെയും അന്നക്കുട്ടിയുടെയും മകൻ ബേബി ( 45 ) എന്ന മത്തായി ആണ് ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇന്നലെ രാവിലെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലഞ്ച് ദിവസമായി പനി ഉണ്ടായിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല. വ്യാഴാഴ്ച പുലർച്ചെ പനി കൂടുതലായപ്പോഴാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച അസുഖവും ക്ഷീണവും കുറയുകയും ചെയ്തിരുന്നു. എങ്കിലും ജില്ലാ ആശുപത്രി അധികൃതർ രക്തസാമ്പിൾ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പെട്ടന്ന് മരിച്ചതിനാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടം നടക്കും. ഭാര്യ: ജിഷ. മക്കൾ: അഡോൺ, അലൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *