May 3, 2024

മഴ കുറഞ്ഞു: കെടുതി കുറയുന്നില്ല:218 വീടുകൾ ഭാഗികമായി തകർന്നു.

0
Img 20180615 Wa0069
കൽപ്പറ്റ: വയനാട്ടിൽ ഇന്ന് മഴ കുറഞ്ഞെങ്കിലും കെടുതികൾ കുറയുന്നില്ല. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 21 ദുരിതാശ്വാസ ക്യാമ്പിലായി 1671 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇതു വരെ ഏഴ് വീടുകൾ പൂർണ്ണമായും 218 വീടുകൾ ഭാഗികമായും തകർന്നു. കാരാപ്പുഴയിൽ വെള്ളത്തിന്റെ അളവ് 758.2 MSL ഉം ബാണാസുര ഡാമിൽ 763.9 MSL- ഉം ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയം ബാണാസുരയിൽ 756. 51 MSL വെള്ളം ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.  മാനന്തവാടിയിൽ 59 മില്ലിമീറ്ററും   ബത്തേരിയിൽ  22.8 മില്ലിമീറ്ററും മഴ ലഭിച്ചപ്പോൾ വൈത്തിരി താലൂക്കിൽ വെറും 12 മില്ലി മീറ്റർ മഴയാണ് ചെയ്തത്. ജൂൺ ഒന്നിന് ആരംഭിച്ച ഈ മഴക്കാലത്ത് ഇതുവരെ 651. 51 മില്ലിമീറ്റർ മഴ വയനാട്ടിൽ കിട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *