September 5, 2026

മൈസൂര്‍ – കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ ബസ്സ്‌ സര്‍വീസ് ഉടന്‍ ആരംഭിക്കണം – ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ

മൈസൂര്‍ – ഗോണിക്കുപ്പ – മാനന്തവാടി –  കല്ലോടി – കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്‌ സര്‍വീസ് ഉടന്‍ ആരംഭിക്കണം – ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്

വയനാട് ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയില്‍ മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-കല്ലോടി-കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കണം എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഴക്കാലത്ത് കാലവര്‍ഷക്കെടുതി മൂലം താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ച് വയനാട് ജില്ല ദിവസങ്ങളോളം ഒറ്റപ്പെടുന്നത് നിത്യ സംഭവമായി മാറിയ സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണാന്‍ പര്യാപ്തമായ മൈസൂര്‍ – ഗോണിക്കുപ്പ- മാനന്തവാടി- കല്ലോടി – കുറ്റ്യാടി – കോഴിക്കോട് നിര്‍ദിഷ്ട ദേശിയ പാതയും  60% പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡും  യാഥാര്‍ഥ്യമാക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍  ആവിഷ്ക്കരിക്കാന്‍ കേന്ദ്ര – സംസ്ഥാന ഗവര്‍മെന്‍റുകള്‍ ഇനിയെങ്കിലും വൈകരുതെന്ന് യോഗം ആവശ്യപ്പെട്ടു.

ചുരം റോഡ്‌ മണ്ണിടിഞ്ഞ് തകര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കോഴിക്കോട് നിന്ന് മാനന്തവാടിക്കും മൈസൂര്‍ക്കും മറ്റുമുള്ള ദീര്‍ഘദൂര സര്‍വ്വിസുകള്‍ പേരാമ്പ്ര – കുറ്റ്യാടി വഴി താല്‍ക്കാലികമായി തിരിച്ചു വിട്ടിരിക്കുകയാണ്.ചുരം നവീകരണത്തിന്  3 മാസമെങ്കിലും സമയ മെടുക്കും . താമരശ്ശേരി ചുരം റോഡിലൂടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുയാണെന്നും ഇത് ബദല്‍ റോഡിന്‍റെ പ്രസക്തി വളരെ അധികം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും  യോഗം അഭിപ്രായപ്പെട്ടു.   

കാലവര്‍ഷ കെടുതിയില്‍ നഷ്ടം സംഭവിച്ച വാഴ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ഒരു വാഴക്ക് ചുരുങ്ങിയത് 200 രൂപ എങ്കിലും നഷ്ട്ട പരിഹാരം നല്‍കുക.  കാര്‍ഷീക കടങ്ങള്‍ക്കുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുക ചെറുകിട കാര്‍ഷിക ലോണ്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വര്‍ഷങ്ങളായി വയനാടിനോട് ഭരണാധികാരികള്‍ കാണിക്കുന്ന കടുത്ത അവഗണണയില്‍ വയനാട്ടിലെ ജനങ്ങള്‍ അങ്ങേയറ്റം നിരാശരും ദുഖിതരുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.എ ആന്‍റണി അധ്യക്ഷത വഹിച്ചു. കെ.എം. ജോസഫ്, വി.എം. ജോസ്, വില്‍സണ്‍ നെടുംകൊമ്പില്‍, ജോസഫ് എം.ഒ., അഡ്വ. വി.കെ. സജി, സലാം കെ.കെ., സുനില്‍ അഗസ്റ്റിന്‍, സതീഷ്‌ പോള്‍, ലോറന്‍സ് കെ.ജെ., പി.സി. സെബാസ്റ്റ്യന്‍, ജോയി തോമസ്‌, ജോയി പുതുപ്പള്ളി, സുനില്‍ പി.വി, അഗസ്റ്റിന്‍ സി.ജെ., കുര്യന്‍ പാറക്കല്‍, ബിജു എം.എം., അബ്രാഹം കെ.എം., വി.എസ്. ചാക്കോ, ജോര്‍ജ് ഊരാശ്ശേരി, എ.പി.കുര്യാക്കോസ്‌, അഡ്വ.ജോര്‍ജ് വാതു പറമ്പില്‍, വര്‍ക്കി കെ.വി., സാബു സി.കെ., ജോയ് ചിറ്റാട്ടുകര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *