May 5, 2024

പുതിയിടം മുനീശ്വരൻകുന്ന് പ്രദേശവാസികൾക്ക് വിനയായി ജലനിധി പൈപ്പ് ലൈൻ

0
ജലനിധിയിൽ പൈപ്പ് ഇട്ടത് വിനയായി തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് നിവാസികൾ.പൈപ്പ് ഇട്ടഭാഗം മണ്ണ് ഒലിച്ച് പോയതോടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് മുനീശ്വരൻകുന്ന് പ്രദേശത്തുകാർക്ക്. ഇട്ട പൈപ്പുകളാവട്ടെ ഗുണനിലവാരമില്ലാതെതെന്നും ആരോപണം പ്രദേശവാസികൾ ഗ്രാമ പഞ്ചായത്തിന് പരാതിയും നൽകി.

കുടിവെള്ളം കിട്ടാൻ പൈപ്പ് ഇട്ടതാണ് തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് പ്രദേശവാസികൾക്ക് വിനയായി മാറിയത്. വർഷാവർഷം പ്രദേശവാസികൾ മുൻകൈ എടുത്ത് മഴകാലമാകുമ്പോഴേക്കും റോഡിന്റെ അറ്റകുറ്റപണികൾ ചെയത് ഗതാഗതയോഗ്യമാക്കുമായിരുന്നു.പുതിയിടം റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട് മുനീശ്വരൻ കുന്നിലേക്ക് ധാരളം വിനോദ സഞ്ചാരികൾ മുനീശ്വരൻ കുന്നിലെത്താറുണ്ട് ഇത്തവണ ജലനിധി കുടിവെള്ളത്തിനായി പൈപ്പ് ഇട്ടിരുന്നു. അശാസ്ത്രീയമായി പൈപ്പ് ഇട്ടതിനാൽ മഴ പെയ്തതോടെ കുഴിച്ച ചാലിലെ മണ്ണ് ഒഴുകി പോവുകയും ഇട്ട പൈപ്പ് പോലും കാണുന്ന തരത്തിലുമായി കുഴിയിൽ നിന്നും മണ്ണ് ഒലിച്ച് പോയതോടെ കാൽനടയാത്ര പോലും ചെയ്യാൻ പറ്റാതാവുകയും ചെയ്തു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ വീട്ടു സാധനങ്ങളടക്കം തല ചുമടായി കൊണ്ടു പോകേണ്ട അവസ്ഥയിലുമാണ് മുനീശ്വരൻകുന്ന് പ്രദേശത്തുകാർക്ക് .ജലനിധിയിൽ കുടിവെള്ളത്തിനായി ഇട്ട പൈപ്പുകളാവട്ടെ ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവും ഇതിനകം ഉയർന്നു കഴിഞ്ഞു.ഇത് സംബദ്ധിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തിന് പരാതിയും നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *