September 2, 2026

വയനാട് ചുരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് ഗതാഗത നിരോധനം : കോഴിക്കോട് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്  ചുരത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ചു .
 ചുരം റോഡിൽ ചിപ്പിലിതോടിന് സമീപം മണ്ണിടിഞ്ഞ് ചുരം അപകടാവസ്ഥയിൽ ആയതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് അറ്റകുറ്റ പണികൾ  ആരംഭിച്ചിട്ടുണ്ട്. ജോലി  തടസ്സപ്പെടുന്നതിനാലാണ്  തീരുമാനം.
കോഴിക്കോട് നിന്നും  ചിപ്പിലിത്തോട് വരെ കെ എസ് ആർ ടി സി സർവീസ് നടത്തും. തുടർന്ന് വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി ഷട്ടിൽ സർവ്വീസ്  തുടരും.  ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. ഒരാഴ്ചകൊണ്ട് ചുരത്തിലെ അറ്റകുറ്റ പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനു ശേഷം നിരോധനം നീക്കുമെന്നും കളക്ടർ യു.വി ജോസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *