ഡി ഡി യു ജി കെ വൈ പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വായന വാരത്തോടനുബന്ധിച്ചു ഡി ഡി യു ജി കെ വൈ പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ 40 കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ വിഷ്ണുപ്രിയ, ധാന്യമോൾ, ആൽബിൻ ജോസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡി ഡി യു ജി കെ വൈ സെന്റർ പ്രിൻസിപ്പൾ ഫ്രാൻസിസ് പള്ളിക്കമാലിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിന് റോബിൻ, അനഘ, ജാൻസി, ടെസ്‌ന എന്നിവർ നേതൃത്വം നൽകി.





Leave a Reply