April 30, 2026

യോഗ ദിനാചരണവും യുവ പാര്‍ലമെന്റും സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നെഹ്‌റു യുവകേന്ദ്രയുടെ അയല്‍പക്ക യുവ പാര്‍ലമെന്റിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗദിനാചരണം നടത്തി.  കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു.  ജില്ലാ യോഗ അസോസിയേഷന്‍ പ്രസിഡന്റ് എം.സൈദ് അധ്യക്ഷത വഹിച്ചു.  ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു എന്നിവര്‍ സംസാരിച്ചു.  മുന്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ കെ.പത്മനാഭന്‍ യോഗ പരിശീലനം നല്‍കി. സ്വച്ച് ഭാരത് അഭിയാന്‍ ഇന്റേണ്‍ഷിപ്പ് യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് ക്ലാസ് എടുത്തു.  നെഹ്‌റു യുവ കേന്ദ്ര വളണ്ടിയര്‍ ജയ്‌സണ്‍, ജില്ലാ അസോസിയേഷന്‍ ഭാരവാഹികളായ എം.ടി.ഫിലിപ്, കെ.ശിവസാദന്‍, കെ.ബി.ടി.സി. വായനശാല പ്രസിഡന്റ് സി.എം.സുമേഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *