April 30, 2026

വെള്ളമുണ്ട നിരവിൽപ്പുഴ റോഡ് പണി ഉടൻ പൂർത്തിയാക്കണം യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി

0
IMG-20180621-WA0191
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട നിരവിൽപ്പുഴ റോഡ് പണി ഉടൻ പൂർത്തിയാക്കണം യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
 .താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ബദൽ റോഡായി ഉപയോഗിക്കുന്ന വെള്ളമുണ്ട കുറ്റ്യാടി ചുരം റോഡിലൂടെ നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതിലൂടെ ദിവസവും കടന്ന് പോകുന്നത്. എന്നാൽ തരുവണ മുതൽ നിറവിൽപ്പുഴ വരെയുള്ള റോഡിലൂടെയുള്ള വാഹന യാത്ര എറെ ദുഷ്കരമായിരിക്കുകയാണ് .റോഡ് നന്നാക്കു വാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇപ്പോർ നിർത്തിവെച്ചിരിക്കുകയാണ്. റോഡിലെ കുഴികൾ അടച്ച്  എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികളായ ടി അസീസ്.,റാഷിദ്, റഹ്മാൻ, ഷിഹാബ്. യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *