May 22, 2026

ബത്തേരിയിൽ ഇരുപത്തിയാറു ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി …

0
IMG-20180627-WA0051
By ന്യൂസ് വയനാട് ബ്യൂറോ
ഇരുപത്തിയാറു ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി …..
ബത്തേരി:- ബത്തേരി മുത്തങ്ങയിൽ നിന്നും ഇരുപത്തിയാറു ലക്ഷം രൂപയുടെ കുഴൽ പണം ബത്തേരി പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ  കർണാടകയിൽ നിന്നും കേരളത്തിലെക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറിൽ നിന്നും ബുധനാഴ്ച രാവിലെയാണ് കുഴൽപ്പണം പിടികൂടിയത്.രണ്ടായിരത്തിന്റെയും, അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്‌.സംഭവവുമായി ബന്ധപെട്ടു ബത്തേരിയിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ മഹരാഷ്ട്ര സ്വദേശികളായ കൃഷണ ദേവ് സാവന്ത് (31 ) ലകേഷ് രാംചന്ദ്‌ (29 )   രാജു (32 )  എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.പണത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. കർണാടകയിൽ നിന്നും സ്വർണ്ണം വിറ്റു കിട്ടിയ പണമാണെന്നാണ് പിടിയിലായവർ പോലീസിന് നൽകിയ വിവരം. ബത്തേരി സബ് ഇൻസ്‌പെക്ടർ വിജയൻ, കോൺസ്റ്റബിൾ മാരായ ശരത്, സജീവ് ,എൽദോ, തുടങ്ങിയരുടെ നേത്രത്വത്തിലാണ് കുഴൽ പണം പിടികൂടിയത്.
(ജയരാജ് ബത്തേരി )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *