October 29, 2026

കോൺഗ്രസ്സ് പ്രവർത്തകരെ സജ്ജമാക്കൽ :കേഡർ ടീം സംഗമത്തിന് തുടക്കമായി

0
FB_IMG_1530114207810
By ന്യൂസ് വയനാട് ബ്യൂറോ
കോൺഗ്രസ്സ് പ്രവർത്തകരെ സജ്ജമാക്കൽ കേഡർ ടീം സംഗമത്തിന് തുടക്കമായി ജില്ലാതല ഉദ്ഘാടനം തലപ്പുഴയിൽ ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.നിർവ്വഹിച്ചു.പ്രവർത്തകരെ സജ്ജമാക്കി കോൺഗ്രസിനെ പ്രതാപകാലത്തിലേക്ക് നയിക്കുമെന്നും ഐ.സി.ബാലകൃഷ്ണൻ ,ലോക സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണ് കോൺഗ്രസിന്റെ 
കേഡർ ടീം സംഗമം
ജില്ലയിൽ ബൂത്ത്തലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.സി.സി.നേതൃത്വം കേഡർ ടീം സംഗമം നടത്തുന്നത് ഒരു ബൂത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പ്രവർത്തകർ കായി മണ്ഡലം അടിസ്ഥാനത്തിലാണ് കേഡർ ടീം സംഗമം സംഘടിപ്പിക്കുന്നത്.കേഡർ സംഗമത്തിൽ സംസ്ഥാന ജില്ലാ നേതാക്കളും എം.പി.അടക്കമുള്ളവരും പങ്കെടുക്കും സംഗമത്തിൽ തുറന്ന ചർച്ചയും നടക്കും വരുന്ന മൂന്ന് മാസത്തേകുള്ള പ്രവർത്തനങ്ങൾക്കും സംഗമം തീരുമാനമെടുക്കും.പ്രവർത്തകരെ സജ്ജമാക്കി കോൺഗ്രസിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ട് വരികയാണ് കേഡർ സംഗമം ലക്ഷ്യം വെക്കുന്നതെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. പറഞ്ഞു .
മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു, എം.ഐ.ഷാനവാസ് എം.പി, മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായി പി.കെ.ജയലക്ഷ്മി, എം.വേണുഗോപാൽ, എം.ജി.ബിജു, പി.വി. ജോർജ്, എ.പ്രഭാകരൻ, എക്കണ്ടി മൊയ്തുട്ടി, വിപനചന്ദ്രൻ ,ടി.കെ.ഗോപി, വി.ടി.ഷാജി, തങ്കമ്മ യേശുദാസ് ,ജോസ് കൈനിക്കുന്നേൽ, അസീസ് വാളാട് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *