ഫാ: പോൾ കൂട്ടാലയുടെ ജൂബിലി ആഘോഷിച്ചു.
മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ആയ ബഹു. പോൾ കൂട്ടാല അച്ഛന്റെ ജൂബിലി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസർച്ച്, റേഡിയോ മാറ്റൊലി എന്നിവയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റെവ. ഫാ. ജോസഫ് ചിറ്റൂർ ഉദ്ഘാടനം ചെയ്തു. ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ റെവ. ഫാ. ജോൺ ചൂരപ്പുഴയിൽ, റേഡിയോ മാറ്റൊലി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, ബോയ്‌സ് ടൗൺ ഡയറക്ടർ റെവ. ഫാ. സിബി ചെറുതൊട്ടിൽ, നീലഗിരി ഡെവലപ്മെൻറ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. സെബാസ്റ്റ്യൻ കാശംകുറ്റിയിൽ, അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ജിനോജ് പാലത്തടത്തിൽ, ഏലിയാസ് കൂട്ടാല, ഷാജി കെ ജോസ്, പ്രോഗ്രാം ഓഫീസർ ജോസ്. പി.എ. എന്നിവർ സംസാരിച്ചു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റർ റെവ. ഫാ. ജിൽസൺ കോകണ്ടത്തിൽ, ചാൻസിലർ റെവ. ഫാ. സജി നെടുങ്കല്ലേൽ, റെവ. ഫാ. ചാക്കോച്ചൻവാഴക്കാല എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.





Leave a Reply