അനിശ്ചിതകാല ഓട്ടോ,ടാക്‌സി സമരത്തിന് അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പിന്തുണ
സംസ്ഥാനത്ത് ജൂലൈ 4 മുതല്‍ നടത്തപ്പെടുന്ന ഓട്ടോ,ടാക്‌സി അനിശ്ചിതകാല സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ ഓള്‍ ഇന്ത്യാ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (എ.ഐ.യു,ഡബ്‌ള്യു.സി) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇന്ധനവിലയ്ക്ക് ആനുപാതികമായി ഓട്ടോ ടാക്‌സി ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.സവിന്‍ സത്യന്‍ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ 2014 ഒക്‌ടോബറിലാണ് അവസാനമായി ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. അതിനു ശേഷം പെട്രോള്‍, ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി സമസ്ത മേഖലയിലും വന്‍ വിലവര്‍ദ്ധനവ് ഉണ്ടായിട്ടും ഓട്ടോ, ടാക്‌സി ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആയതിനാല്‍ എ.ഐ.യു,ഡബ്‌ള്യു.സി യില്‍ അഫിലിയേറ്റ് ചെയ്ത് ഓട്ടോ ടാക്‌സി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളായ കേരള സ്റ്റേറ്റ് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ (എ.ഐ.യു,ഡബ്‌ള്യു.സി), മോട്ടോര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (എ.ഐ.യു,ഡബ്‌ള്യു.സി), എന്നീ സംഘടനകള്‍ ക്കൊപ്പം സമരത്തില്‍ അണിചേരുവാന്‍ (എ.ഐ.യു,ഡബ്‌ള്യു.സി), സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.യോഗത്തില്‍ അഡ്വ. സവിന്‍ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു. ഡബ്‌ള്യു.സി ദേശീയ സെക്രട്ടറി എസ്.എസ്. പ്രകാശം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ കോളിയൂര്‍ ദിവാകരന്‍ നായര്‍, നെടുങ്ങോലം രഘു, മംഗലത്ത് രാഘവന്‍ നായര്‍, റഷീദ് താനത്ത് എന്നിവര്‍ സംസാരിച്ചു. എന്‍.എസ് നുസൂര്‍ സ്വാഗതവും ശൂരനാട് സുഭാഷ് കൃതജ്ഞതയും രേഖപ്പെടുത്തി.





Leave a Reply