April 29, 2024

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണവും ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നടത്തി.

0
കുട്ടികളുടെ സംരക്ഷകരായി സമൂഹം മാറേണ്ടിയാകുന്നുവെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ കെ.പി.സുനിത വനിത ശിശു വികസന വകുപ്പിന്റെയും മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെയും ലയൺസ് ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണവും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും മാനന്തവാടി പ്രസ്സ് ക്ലബ്ബിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ

മുൻകാലങ്ങളിൽ കുട്ടികളുടെ സംരക്ഷകരായി മാതാപിതാക്കളും വീട്ടുകാരും ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ കാലത്ത് സമൂഹം കൂടി കട്ടികളുടെ സുരക്ഷകരായി മാറേണ്ടിയിരിക്കയാണെന്ന് സബ്ബ് ജഡ്ജ് കെ.പി.സുനിത പറഞ്ഞു.
ചടങ്ങിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.കെ.പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു.ബോധവൽക്കരണ ബോർഡ് പ്രകാശനം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ ഐ.സി.ഡി.എസ് ഓഫീസർ ഇൻ ചാർജ്ജ് ജയന്തിക്ക് നൽകി പ്രകാശനം ചെയ്തു.പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കിഴക്കേടത്ത്, സൂപ്പർവൈസർ സന്ധ്യ, മാനന്തവാടി ലയൺസ് ക്ലബ്ബ് സെക്രട്ടറി പി.യു.ജോൺസൺ, ശിശുക്ഷേമസമിതി മെമ്പർ പി.എസ്.രമാദേവി, ഹ്രസ്വചിത്രമായ "ആ താരകം" സംവിധായകൻ സൂര്യ സജി, തുടങ്ങിയവർ സംസാരിച്ചു.ബാലവേല ,ബാലനീതി നിയമം എന്ന വിഷയത്തിൽ വിക്ടർ ജോൺസൺ ക്ലാസ്സ് എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *