സിസ്റ്റർ ലൂസിക്കെതിരെയുള്ള ശുശ്രൂഷാ വിലക്ക് പിൻവലിക്കണമെന്ന് വനിതാ കമ്മീഷൻ.
കൽപ്പറ്റ: കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസിക്കെതിരെ സ്വീകരിച്ച ഇടവക ശുശ്രൂഷ വിലക്ക് പിൻവലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിലക്ക് ഗൗരവമായി കാണുന്നുവെന്നും ഇത് പിൻവലിച്ചില്ലങ്കിൽ പിന്നീട് നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ . ഇതിന്റെ ഭാഗമായി നാളെ ( ചൊവ്വാഴ്ച) മാനന്തവാടി ടൗൺ ഹാളിൽ സൈബർ നിയമങ്ങളും സ്ത്രീകളും എന്ന വിഷയത്തിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സെമിനാർ നടത്തുമെന്ന് ഇവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് കൽപ്പറ്റയിൽ നടത്തി. 25 കേസുകളായിരുന്നു പരിഗണനക്കുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം തീർപ്പാക്കിയതായി അധ്യക്ഷ എം.സി.ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, എൽ.രമ എന്നിവർ കൽപ്പറ്റയിൽ പറഞ്ഞു.





Leave a Reply