April 29, 2026

വെള്ളമുണ്ടയിലെ കള്ളൻ വിപിൻ പതിനൊന്ന് മോഷണ കേസുകളിൽ പ്രതി: പിടികൂടിയത് കാസർകോഡ് നിന്ന്

0
IMG-20180925-WA0078
By ന്യൂസ് വയനാട് ബ്യൂറോ
മോഷണത്തിനിടെ നാട്ടുകാരെ വെട്ടിച്ച് രക്ഷപ്പെട്ട കള്ളനെ പോലീസ് പിടികൂടി.
പിടികൂടിയത് നിരവധി മോഷണക്കേസുകളിലെ പ്രതിയെ. പൂട്ടിയിട്ട  വീട്ടിനുള്ളില്‍ മോഷണം നടത്തി നാട്ടുകാരെ വെട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് പിടികൂടി.കണ്ണൂര്‍ അരീക്കാമല എരുവിശ്ശേരി  വളയാനക്കല്‍ വിപിന്‍ കുര്യന്‍ (26) നെയാണ് വെള്ളമുണ്ട പോലീസ് കാസര്‍ക്കോട് വെച്ച് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി എട്ടേനാലിലെ തുന്നന്‍ ആയിഷയുടെ വീട്ടില്‍ കൂട്ടാളിയായ ഇരിട്ടി സ്വദേശി പ്രശാന്തുമൊന്നിച്ചാണ്  വിപിൻ കുര്യന്‍ മോഷണം നടത്തിയത്.പൂട്ടിയിട്ടിരുന്ന വീടിന്റെ മുകള്‍ ഭാഗത്ത് വാതില്‍ പൊളിച്ചായിരുന്നു അകത്ത് കയറിയത്.മോഷണം നടത്തുന്നതിനിടെ ആയിശയുടെ മകന്‍ അഹ് നാസ് വീട്തുറന്നു അകത്തുകയറിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുപയോഗിച്ച് ആഞ്ഞടിക്കുയായിരുന്നു.അത്ഭുതകരമായി ഒഴിഞ്ഞു മാറിയ യുവാവ് വീട്ടില്‍ നിന്നും പുറത്ത് കടന്ന് വാതില്‍ പൂട്ടിയതാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെടാനിടയാക്കിയത്. .തുടര്‍ന്ന്  ഓടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ പ്രശാന്തിനെ പിടികൂടി വെള്ളമുണ്ട പോലീസിന് കൈമാറി.രക്ഷപെട്ട വിപിന്‍ കുര്യനെ കാസര്‍ക്കോട് വെച്ച് പിടികൂടി ചൊവ്വാഴ്ച  ഉച്ചയോടെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.22,000 രൂപയായിരുന്നുവീട്ടില്‍ നിന്നും മോഷണം പോയത്.ഇതില്‍ പകുതിയോളം പണവും പെഴ്‌സും കണ്ടത്തിയിട്ടുണ്ട്.നിര്‍മാണ തൊഴിലാളികളായ രണ്ട് പേരും മോഷണം ലക്ഷ്യം വെച്ച് ബൈക്കിലെത്തി തരുവണയില്‍ കെട്ടിടനിര്‍മാണ സ്ഥലത്ത് നിന്നും കമ്പി സംഘടിപ്പിച്ച് വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്ന് മോഷണം നടത്തിയത്.വിപിനെതിരെ കണ്ണൂര്‍ ജില്ലയില്‍  വിവിധ പോലീസ് സ്‌റ്റേഷനുകളിലായി  അഞ്ച് മോഷണ കേസുകളും എറണാകുളത്ത് പോക്‌സോ കേസും നിലവിലുണ്ട്.നേരത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രശാന്തിനെതിരെ കണ്ണൂര്‍ജില്ലയില്‍ 11 മോഷണക്കേസുകളാണുള്ളത്.കേസിലെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും ചേര്‍ന്ന് നടത്തുന്ന മൂന്നാമത്തെ കളവാണ് പിടികൂടുയത്.വെള്ളമുണ്ട എസ് ഐ ജിതേഷ് പി,എഎസ്‌ഐ മാരായ ജോസഫ്, പൗലോസ്,സീനിയര്‍  സിപിഓ ബിജു വര്‍ഗ്ഗീസ്,സിപിഓ മാരായ രാജേഷ്, മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
–  പോലീസ് പിടികൂടിയ മോഷണക്കേസിലെ പ്രതി വിപിന്‍ കുര്യനെ വെള്ളമുണ്ട എട്ടെനാലില്‍ തെളിവെടുപ്പിനായെത്തിച്ചു. 
( അബ്ദുള്ള പള്ളിയാൽ ) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *