May 18, 2024

വാട്‌സാപ്പ് കൂട്ടായ്മയിലൂടെ വീട് നിര്‍മിച്ചു നല്‍കി: മാതൃകയായത് തരുവണ ചുങ്കം ബ്രദേഴ്‌സ്

0
Facebook 1537777701393
'
മാനന്തവാടി;.ഏഴു ലക്ഷത്തോളം രൂപാ ചിലവില്‍ നിരാലംബകുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയാണ് തരുവണയിലെ യുവജന കൂട്ടായ്മ മാതൃകയായത്.തരുവണയിലും പരിസര പ്രദേശങ്ങങ്ങളിലും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന തരുവണ ചുങ്കം ബ്രദേഴ്‌സ് വാട്്‌സാപ്പ് കൂട്ടായ്മയാണ് വീട് നിര്‍മാണത്തില്‍ മാതൃകയായത്.പരിയാരമുക്കിലെ നിരാല്ംബകുടുംബത്തിനായി ആറ് മാസം കൊണ്ട് നിര്‍മിച്ച വീടിന്റെ താക്കോലാണ് കൈമാറിയത്..ഏഴുലക്ഷത്തോളം രൂപാ ചിലവിലാണ് പരിയാരമുക്കില്‍ വീട് പണി പൂര്‍ത്തിയാക്കിയത്.പ്രവാസികളുള്‍പ്പെടെയുള്ള കൂട്ടായ്മയിലെ 255 ഓളം അംഗങ്ങളും നാട്ടുകാരും സഹകരിച്ചാണ് ഇതിനായി പണം കണ്ടെത്തിയത്.വരള്‍ച്ചാസമയത്ത് വാഹനങ്ങളില്‍ കോളനികളിലുള്‍പ്പെടെ കുടിവെള്ളമെത്തിച്ചും പ്രളയക്കെടുതിയില്‍ നിരവധി ആശ്വസ പ്രവൃത്തികള്‍ നടത്തിയും നിരവധി രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും ഇതിനോടകം ഈ യുവജനകൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു.തരുവണ ജുമാമസ്ജിദ് ഇമാം മുഹമ്മദ് നിസാമി വീടിന്റെ താക്കോല്‍ കൈമാറി.കമ്മറ്റി ഭാരവാഹികളായ  കെ കെ അനസ്,ഹാരിസ്.കെ,ഫൈസല്‍ ബത്തേരി,പി നാസര്‍,അഷ്‌റഫ് എം കെ തുടങ്ങിയവരാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.താക്കോല്‍ ദാന ചടങ്ങില്‍ കെ സി ആലി,കെ കെ അബ്ദുള്ള,നജ്മുദ്ദീന്‍,പി കെ അമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *