വെള്ളമുണ്ടയിലെ രണ്ടാമത്തെ കള്ളനും പിടിയിലായി.: ഇന്നലെ രാത്രിയും കള്ളൻമാരെ നാട്ടുകാർ ഓടിച്ചു.
മാനന്തവാടി: വെള്ളമുണ്ടയിലെ രണ്ടാമത്തെ കള്ളനും പോലീസ് കസ്റ്റഡിയിലായി. ഇരിട്ടി സ്വദേശി വിപിൻ കുര്യനാണ് വെള്ളമുണ്ട പോലീസിന്റെ കസ്റ്റഡിയിലായത്. കൂട്ടാളി പട്ടേരി പ്രശാന്തിനെ വെള്ളിയാഴ്ച തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു. വെള്ളമുണ്ട എട്ടേ നാലിലെ തുന്നൻ ആയിശയുടെ വീട്ടിൽ കയറിയ ഇവർ 22000 രൂപ മോഷ്ടിച്ചിരുന്നു. ഇതിനിടെ ഇന്നലെയും എട്ടേ നാൽ ഒഴുക്കൻ മൂല റോഡിൽ ഒരു വീട്ടിൽ രാത്രി കള്ളനെത്തി. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
Leave a Reply